LOADING

Type to search

കഴക്കൂട്ടം

ഭക്ഷണ പ്രേമികളേ നിങ്ങൾ കഴക്കൂട്ടത്തുള്ള രണ്ട്‌ അമ്മമാരുടെ കൈപുണ്യത്തിന്റെ കഥ അറിയണം

webdesk 9 months ago
Share

നിങ്ങൾ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ തീർച്ചയായും ഈ അമ്മമാരുടെ കൈപ്പുണ്യം നിങ്ങൾ അറിഞ്ഞിരിക്കണം. ഉച്ചക്ക് ഇലയിൽ വിളമ്പുന്ന ചോറും, മീൻകറിയും, കപ്പയും, പൊരിച്ചമീനും, അവിയൽ, തോരൻ, അച്ചാർ, കിച്ചടി, സാമ്പാർ, പരിപ്പ്, മോര് തുടങ്ങിയ യും കൂട്ടി നല്ലൊരു പിടി പിടിക്കാം.

രണ്ടു അമ്മമാരാണ് ആഹാരം പാചകം ചെയ്യുന്നത് വേറെ ആരും തന്നെ അവിടെ ഇല്ലാ അതുകൊണ്ട് തന്നെ സ്വന്തമായി വിളമ്പി കഴിക്കാനുള്ള മനസ് ഉള്ളവർ വേണം ഇവിടെ എത്താൻ ചോറിനും പൊരിച്ച മീനിനും കൂടി 70 രൂപയാണ് വില. തരുന്ന അമ്മമാരുടെ സ്നേഹവും പൊരിച്ച മീനിന്റെ അളവിന് മുന്നിലും ഈ കൊടുക്കുന്ന പൈസ ഒട്ടും കൂടുതൽ അല്ല എന്ന് കഴിച്ചു കഴിയുമ്പോൾ മനസിലാകും ..

ലൊക്കേഷൻ അറിയേണ്ടവർക്കായി കഴക്കൂട്ടം വെട്ടുറോഡ് concept royal enfield ഷോറൂമിന്‌ എതിരായി ആണ് ഈ വീട്. പരസ്യ ബോർഡ്‌ ഒന്നും തന്നെ ഇല്ലാത്തതിനാൽ അവിടെ എത്തി ആരോടെങ്കിലും ചോദിച്ചാലും മതി എന്ന്‌ വിഷ്ണു കണ്ണൻ എഴുതുന്നു.