LOADING

Type to search

കാട്ടാക്കട

അഗസ്ത്യ വനത്തിൽ അതിരുമല കടക്കണമെങ്കിൽ ഞാളെ ജഡത്തിൽ ചവുട്ടി മാത്രം

webdesk 10 months ago
Share

അഗസ്ത്യ വനത്തിൽ അതിരുമല കടക്കണമെങ്കിൽ ഞാളെ ജഡത്തിൽ ചവുട്ടി മാത്രം! അഗസ്ത്യാര്കൂടത്തിൽ ട്രക്കിങ്ങിന്റെ പേരിൽ സ്ത്രീകൾ പ്രവേശിച്ചു തലമുറകളായി തങ്ങൾ കാത്തു സൂക്ഷിക്കുന്ന ആചാരം ലംഘിക്കാന് അനുവദിക്കില്ല എന്ന് ആദിവാസികൾ.

ശബരിമല വിധിയുടെ പാശ്ചാത്തലത്തിൽ ശബരിമല സ്ത്രീപ്രവേശനം വിവാദങ്ങളും അക്രമങ്ങളും നടക്കുമ്പോൾ അഗസ്ത്യ മല തീർത്ഥാടന കാലത്തു ഇത്തവണ മല കയറാനായി സ്ത്രീകളും ഓൺ ലയിനായി അപേക്ഷ നല്കിയിരിക്കുകയാണ് .സ്ത്രീകൾ കോടതിയിൽ പോയി അഗസ്ത്യാർവനത്തിൽ പ്രവേശിക്കാൻ ഉത്തരവ് വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പും ഇവരെ പ്രവേശിപ്പിക്കാമെന്നു ഉത്തരവ് ഇറക്കി ഇതിന്റെ എല്ലാം പശ്ചാത്തലത്തിൽ സ്ത്രീകളെ അഗസ്ത്യ മല കയറാൻ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ ആദിവാസി മഹാ സഭയുടെ നേതൃത്വത്തിൽ തങ്ങൾ സ്ത്രീ പ്രാവേശനം അഗസ്ത്യമലയുടെ അതിരുമല കടന്നു അനുവദിക്കില്ല എന്ന് പറയുന്നത്.

ആദിവാസി മഹാ സഭ സംസ്ഥാന പ്രസിഡണ്ട് മോഹനൻ ത്രിവേണി , ട്രസ്റ് ട്രഷറർ എം ആർ സുരേഷ് ,അഗസ്ത്യ മലയിലെ പ്രധാന പൂജാരി ഭഗവാൻ കാണി സഹായിയും അടുത്ത അവകാശിയുമായ മാത്തൻ കാണി , ഓമന എന്നിവർ പത്ര സമ്മേളനത്തിൽ ആണ് തങ്ങളുടെ നിലപാട് അറിയിച്ചത് . സ്ത്രീകൾ അഗസ്ത്യ മലയിൽ പ്രവേശിക്കുന്നതിന് എതിരല്ല എന്നാൽ പ്രകൃതിയാൽ ഉള്ള അതിരു കാക്കുന്ന അതിരുമലവരെ മാത്രമേ മല കയറണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ കയറാവു എന്നും തലമുറകളായി ആദിവാസി സമൂഹത്തിലെ സ്ത്രീകൾ അഗസ്ത്യമലയിൽ എവിടെ വരെ പ്രവേശനം ഉണ്ടോ അവിടെവരെ പുറത്തു നിന്ന് വരുന്ന സ്ത്രീകളും പ്രവേശിച്ചോട്ടെ എന്നാൽ ഇതിനു മേൽ കടക്കണം എന്ന് വാശിയുള്ളവർ തങ്ങളെ തട്ടി മറിച്ചിട്ട് ജഡത്തിന് മുകളിൽ ചവുട്ടി മാത്രമേ പോകാൻ സാധിക്കുകയുള്ളു എന്നും ഇവർ പറഞ്ഞു .നാല്പത്തി ഒന്ന് ദിവസത്തെ വൃതം നോറ്റാണ് സ്വാമിയെ പൂജിക്കുന്നത്.

ഇത്രയും ഭക്തിയോടെ പൂജ ചെയുന്ന സ്ഥലത്തു സ്ത്രീകൾ കടന്നു വരാൻ പോകുന്നു എന്ന് അറിയുമ്പോ വേദനയുണ്ട് . കാടിനെ അടുത്തറിയുന്ന ചിട്ടകൾ പാലിച്ചു കഴിയുന്ന ഞങ്ങൾക്ക് കാട് ഇതുവരെ കഷ്ടംതന്നിട്ടില്ല ആചാരം ലംഘിച്ചുപ്രകൃതികോപം ഉണ്ടാക്കി കാടിനേയും തലമുറയെയും നശിപ്പിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല എന്ന് ഇവർ ഉറപ്പിച്ചു പറയുന്നു .അതെ സമയം അഗസ്ത്യ പീഠത്തിനു സമീപം സ്ത്രീ പ്രവേശനം അനുവദിക്കില്ല എന്ന് വനം വകുപ്പ് ഇവർക്ക് ഉറപ്പു നൽകിയിട്ടുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും ആചാരം ലംഘിക്കാൻ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ ആചാര സംരക്ഷണത്തിനായി സ്ത്രീകളുടെ നേതൃത്വത്തിൽ യജ്‌ഞം സംഘടിപ്പിച്ചു പ്രതിഷേധം നടത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴുള്ള വിധിക്കെതിരെ റിവ്യൂ ഹർജി നൽകാനുള്ള തീരുമാനം ഉണ്ടെന്നും ആദിവാസിമഹാ സഭ പ്രസിഡണ്ട് മോഹൻ ത്രിവേണി പറഞ്ഞു.

ജനുവരി പതിനഞ്ചു മുതൽ മാർച്ചു ഒന്നുവരെയാണ് ട്രക്കിങ് ഇതിനു ശേഷം 2 ,3 ,4 തീയതികളിലാണ് ഗോത്രാചാരപ്രകാരമുള്ള ശിവരാത്രി പൂജയും കൊടുത്തിയും നടക്കുന്നത് .അതേസമയം അഗസ്ത്യാര്കൂടം ക്ഷേത്ര കാണിക്കാർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന തീർത്ഥാടന കാല പൂജയ്ക്കായി മുഖ്യ പൂജാരി ഭഗവാൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘം ജനുവരി പതിനാലിനു അതിരുമലയിൽ എത്തും.അന്നേ ദിവസം ചാറ്റ് പാട്ടു മറ്റു ആചാര ചടങ്ങുകളും നടക്കും പതിനഞ്ചിനു രാവിലെ ആചാരപ്രകാരം അഗസ്ത്യൻ പൂജിക്കാനുള്ള പൂജാദ്രവ്യങ്ങളുമായി പൂജാരി സംഘം മലചവുട്ടി അഗസ്ത്യ സന്നിധിയിലെത്തി ഗോതാരാചാര പ്രകാരം പൂജയും അഭിഷേകവും ആരാധനയും നടത്തി മലയിറങ്ങും. കൃഷ്ണൻകുട്ടി കാണി,ഗിരീഷ്,രാമ സുരേഷ് ,ദേവി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.