LOADING

Type to search

ആര്യനാട്

പിടിയിലായപ്പോൾ കാട്ടിക്കൂട്ടിയതെല്ലാം അഭിനയം, ദീപയുടെ കംപ്ലീറ്റ്‌ കളികളും പുറത്തായി

webdesk 9 months ago
Share

ആര്യനാട് എരുമോട് കുന്നുംപുറത്ത് വീട്ടിൽ ദീപ (38) സ്വന്തമായി ചാരായം വാറ്റും, വിൽക്കും. ഒന്നാന്തരം സ്പെഷ്യൽ ഐറ്റം! ദീപയ്ക്ക് സ്വന്തമായി ആട്ടോയുണ്ട്. അതോടിക്കുന്നതും ദീപ തന്നെ. സവാരി നടത്തുന്നതിന്റെ മറവിലാണ് ചാരായം കടത്തും വിൽപ്പനയും. പൊലീസും എക്സൈസും പിടിക്കാതിരിക്കാനുള്ള മറ.

ഇന്ത്യൻ യാത്രക്കാരെയുംകൊണ്ട് അത്തരമൊരു സവാരിയിലാണ് കഴിഞ്ഞ ദിവസം ദീപ എക്സൈസിന്റെ വലയിലായത്. ചോദ്യം ചെയ്യലിൽ വിൽപ്പന രഹസ്യം ചുരുളഴി‌ഞ്ഞു. ആട്ടോയിൽ ചാരായത്തിന്റെ ഗന്ധം സ്ഥിരം അനുഭവപ്പെടുന്ന ചില സ്ത്രീ യാത്രക്കാരിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന.നഗരത്തിലെ ചില വൻകിട ഹോട്ടലുകളിലും ആഡിറ്റോറിയങ്ങളിലും ക്ളബുകളിലും അലങ്കാര പുഷ്പങ്ങൾ എത്തിക്കുന്ന ജോലി കൂടിയുണ്ട് ദീപയ്ക്ക്.

അതിന്റെ മറവിലാണ് ആട്ടോയെ മൊബൈൽ ഷാപ്പാക്കിയത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് ദീപ.ആര്യനാടാണ് വീട്. അവിടെ നിന്ന് പതിവായി തിരുവനന്തപുരം നഗരത്തിലെത്തി പൂക്കൾ വിതരണം ചെയ്യും. അതിനൊപ്പമാണ് ചാരായക്കച്ചവടം. വാറ്റ് ചാരായ വിൽപ്പനയിലൂടെ മാത്രം മാസം അരലക്ഷത്തിലധികം രൂപ വരുമാനം.ദീപയുടെ സ്പെഷ്യൽ ചാരായത്തിന് ഡിമാന്റ് ഏറെയാണത്രേ. അതിനാൽ വില അൽപ്പം കൂടുതലാണ്. ലിറ്ററിന് 1000 രൂപ. ഇതിന് പതിവുകാരുമുണ്ട്. പ്രത്യേകിച്ച് കിഴക്കേക്കോട്ടയിലും കോട്ടയ്ക്കകത്തും മറ്റും.എല്ലാദിവസവും രാവിലെ 11 മണിയോടെയാണ് ദീപ ആര്യനാട്ട് നിന്ന് നഗരത്തിലേക്ക് വരുന്നത്.

യാത്രാമദ്ധ്യേ സ്ത്രീ യാത്രക്കാർക്കും സവാരി നൽകും.അതുമൊരു ടെക്‌‌നിക്ക്. സ്ത്രീ യാത്രക്കാർ ഉള്ളതിനാൽ വാഹന പരിശോധനാ സംഘങ്ങൾ പലപ്പോഴും ആട്ടോയെ കൈകാണിക്കാറില്ല. ഓരോ ലിറ്റർ വീതം കൊള്ളുന്ന പ്ളാസ്റ്റിക് കവറുകളിൽ നിറച്ച് ആട്ടോയുടെ സ്റ്റീരിയോ സെറ്റിന്റെ സ്പീക്കർ ബോക്ലിൽ ഒളിപ്പിച്ചാണ് കടത്ത്. പ്ളാസ്റ്റിക് കവർ റബർ ബാന്റിട്ടാണ് കെട്ടുന്നത്. ചാരായത്തിന്റെ രൂക്ഷഗന്ധം പലപ്പോഴും യാത്രക്കാർക്ക് അനുഭവപ്പെടും. ചിലർ അത് ചോദ്യം ചെയ്തിട്ടുമുണ്ട്. എന്നാൽ, മദ്യപിച്ച ഒരാൾ അൽപ്പം മുമ്പ് വണ്ടിയിൽ കയറിയതിന്റെ ദു‌ർഗന്ധമെന്ന് പറഞ്ഞ് ദീപ തടിതപ്പും. പതിവായി ആട്ടോയിൽ കയറുന്ന യാത്രക്കാരിൽ ചിലർക്ക് പക്ഷേ, സംശയമായി.

ഓട്ടത്തിനിടെ ദീപയ്ക്ക് വരുന്ന ഫോൺകോളുകളിലും സംഭാഷണത്തിലും സംശയം ഇരട്ടിച്ചു. അതാണ് എക്സൈസ് കമ്മിഷണർ‌ ഋഷിരാജ് സിംഗിന് രഹസ്യവിവരം ലഭിക്കാൻ ഇടയാക്കിയത്. തുടർന്ന് ഒരുമാസത്തോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഴിഞ്ഞദിവസം ഉഴമലയ്ക്കൽ ചാരുംമൂടിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ ദീപ കുടുങ്ങിയത്. തിരുവനന്തപുരം നഗരത്തിലെ ചാരായ വിൽപ്പനക്കാർക്കും ചില ഷൂട്ടിംഗ് ലൊക്കോഷനുകളിലും താൻ പതിവായി ചാരായം വിറ്റിരുന്നു എന്ന് ദീപ മൊഴി നൽകിയതായി എക്സൈസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ദീപയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.