LOADING

Type to search

Uncategorized

തലസ്ഥാനത്ത് ദിവാകരന് അട്ടിമറി വിജയം നേടുമെന്ന് ഐഎംഡിആർ അഭിപ്രായ സർവേ

webdesk 5 months ago
Share

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരന്റെ തിരഞ്ഞെടുപ്പ് ജയം പ്രവചിച്ച് അഭിപ്രായ സർവേ. ഇൻസ്റ്റിറ്റിറ്റിയുറ്റ് ഓഫ് മാനേജ്മെന്റ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് നടത്തിയ അഭിപ്രായ സർവേയിലാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ദിവാകരന് അട്ടിമറി ജയം പ്രവചിക്കുന്നത്. ദിവാകരന് തൊട്ടു താഴെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും അതിനു താഴെ മൂന്നാമതായാണ് നിലവിലെ സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ എത്തുന്നത്. സർവേയിൽ പങ്കെടുത്ത 34.8 ശതമാനം ആളുകളും തിരുവനന്തപുരത്ത് സി ദിവാകരനെ പിന്തുണച്ചു എന്നാണ് ഇൻസ്റ്റിറ്റിറ്റിയുറ്റ് ഓഫ് മാനേജ്മെന്റ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് അവകാശപ്പെടുന്നത്.

ഇതാദ്യമായാണ് സി ദിവാകരന് തിരുവനന്തപുരത്ത് ജയം പ്രവചിച്ച് ഒരു സർവേ റിപ്പോർട്ട് പുറത്തുവരുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്ന കുമ്മനം രാജശേഖരന് 32.3 ശതമാനം പേർ പിന്തുണ നൽകിയപ്പോൾ 31 ശതമാനം പേരാണ് ശശി തരൂരിന് പിന്തുണ നൽകുന്നത്.