LOADING

Type to search

ചുറ്റുവട്ടം

പ്രതിഷേധം ശക്തം; കല്ലട ബസിന്റെ തിരുവനന്തപുരം ബുക്കിങ് ഓഫീസ് അടപ്പിച്ചു.

webdesk 5 months ago
Share

തിരുവനന്തപുരം :കല്ലട ബസിൽ യാത്രക്കാരന് മർദ്ദനം ഏറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം. കല്ലട ബസിന്റെ ഉടമയെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ബസിന്റെ പെർമിറ്റ്‌ പോലീസ് റദ്ദാക്കും. ബസ്‌ പിടിച്ചെടുക്കും. ഇതിനിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കല്ലട ബസിന്റെ തിരുവനന്തപുരം ബുക്കിങ് ഓഫീസ് അടപ്പിച്ചു. കല്ലട ബസിന്റെ പെർമിറ്റുകൾ, രജിസ്ട്രേഷൻ എന്നിവയെ കുറിച്ചു ട്രാൻസ്‌പോർട് വകുപ്പ്, ആർ ടി ഒ തുടങ്ങിയവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്