Search
Close this search box.

കെഎസ്ആർടിസിയുടെ 2023 ലെ കലണ്ടർ പുറത്തിറക്കി

IMG_20221228_221905_(1200_x_628_pixel)

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കഴിഞ്ഞ ഒരു വർഷം നടത്തിയ വൈവിധ്യവത്കരണത്തിന്റെ ചിത്രങ്ങൾ അടങ്ങിയ 2023-ലെ കലണ്ടർ ​ഗതാ​ഗത മന്ത്രി ആന്റണി രാജു   പ്രകാശനം ചെയ്തു. ​ഗതാഗത വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള സിജിഎം (എൽപിജി) ആർ. രാജേന്ദ്രന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ​ഗതാ​ഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് സന്നിഹിതനായിരുന്നു.

കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കൊപ്പം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടപ്പിലാക്കിയ പൊതുജന ശ്രദ്ധയും, കേന്ദ്ര അം​ഗീകാരങ്ങളും നേടിയ പദ്ധതികളാണ് കലണ്ടറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റി റൈഡ്, ​ഗ്രാമവണ്ടി, ബഡ്ജറ്റ് ടൂറിസം, സിറ്റി സർക്കുലർ സർവ്വീസ്, യാത്രാ ഫ്യൂവൽസ്, കെഎസ്ആർടിസി – സ്വിഫ്റ്റ് ​ഗജരാജ് സ്ലീപ്പർ,  സ്ലീപ്പർ ബസുകൾ, ഷോപ്പ് ഓൺ വീൽസ്, ആധുനിക ബസ് ടെർമിനലുകൾ, ബസ് ബ്രാൻഡിം​ഗ്, ബൈപ്പാസ് റൈഡർ, ട്രാവൽ കാർഡ് എന്നിവയാണ് മൾട്ടി കളറിൽ പ്രിന്റ് ചെയ്ത് കലണ്ടറിന്റെ വിവിധ താളുകളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പദ്ധതിക്ക് വേണ്ട പിൻതുണ നൽകിയിരിക്കന്നത്. കെഎസ്ആർടിസി ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും സൗജന്യമായാണ് കലണ്ടർ നൽകുന്നത്.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!