LOADING

Type to search

Uncategorized

തലസ്ഥാന നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന ശക്തം; ആറ് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം.

webdesk 4 months ago
Share

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദേശം. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ ഉള്ളൂർ ആദിത്യ റെസ്റ്റോറന്റ് കിച്ചൺ, കഴക്കൂട്ടം വെജ്കഫേ, കഴക്കൂട്ടം അന്നപൂർണ ഹോട്ടൽ, കഴക്കൂട്ടം ശ്യാമള ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിന്റെ ബോർമ, കുറവൻകോണം വിനായക ടീ സ്റ്റാൾ, തമ്പാനൂർ ഹോട്ടൽ, വൃന്ദാവന്റെ ബോർഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അരുൺ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് നിർത്തിവെപ്പിച്ചത്.

കൂടാതെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 59 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 29 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. കഴക്കൂട്ടം, ടെക്നോപാർക്ക്, മെഡിക്കൽ കോളേജ്, ഉള്ളൂർ, കവടിയാർ, കുറവൻകോണം, തമ്പാനൂർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്ത പോലെ പഴക്കംചെന്ന ഭക്ഷണസാധനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പും കണ്ടെത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ അറിയിച്ചു.