LOADING

Type to search

News

നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്; ഞായറാഴ്ച്ച 12 മണി മുതല്‍ സര്‍വ്വീസ് തുടങ്ങും.

webdesk 1 month ago
Share

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്കെന്ന് അധികൃതര്‍. കനത്ത മഴയെതുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച 12 മണിയോടെ പുനഃരാരംഭിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. വിമാനത്താവളത്തില്‍ നിന്ന് വെള്ളം പിന്‍വലിഞ്ഞു തുടങ്ങിയിട്ടുള്ളതാണ് അധികൃതര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്.

റണ്‍വേയിലെ വെള്ളം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച തന്നെ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സാധിക്കുമെന്ന് സിയാല്‍ അധികൃതര്‍ പറയുന്നു.

അതിശക്തമായ മഴയില്‍ വിമാനത്താവളത്തിലെ ഒരു ഭാഗത്തെ ചുറ്റുമതില്‍ പൊളിഞ്ഞുവീണിരുന്നു. ഇതിന് താത്ക്കാലികമായ ഒരു പരിഹാരം കാണും. കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങി പോയ എട്ട് വിമാനങ്ങളില്‍ ആറെണ്ണം ഇതിനോടകം നെടുമ്പാശേരിയില്‍ നിന്ന് പോയിട്ടുണ്ട്. ബാക്കിയുള്ള രണ്ടെണ്ണം നാളെ യാത്ര തിരിയ്ക്കും.റണ്‍വേ സാധാരണ നിലയിലേക്ക് എത്തുകയാണ്. റണ്‍വേയില്‍ നിന്ന് മഴവെള്ളം പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.