LOADING

Type to search

News

മിസ്റ്റര്‍ കളക്ടര്‍, താങ്കള്‍ തിരുവനന്തപുരത്തുകാരെ മൊത്തത്തില്‍ നാണം കെടുത്തി. താങ്കളെ പോലത്തെ കളക്ടര്‍മാരെ നമുക്ക് ആവശ്യം ഇല്ല. തിരുവനന്തപുരം കളക്ടര്‍ക്കെതിരെ അണപൊട്ടി ജന രോഷമുയരുന്നു.

webdesk 4 months ago
Share

തിരുവനന്തപുരം : മിസ്റ്റര്‍ കളക്ടര്‍, താങ്കള്‍ തിരുവനന്തപുരംകാരെ മൊത്തത്തില്‍ നാണം കെടുത്തി…. ഒരു നിമിഷം പോലും ആ കസേരയില്‍ ഇരിക്കാന്‍ താങ്കള്‍ക്ക് അര്‍ഹത ഇല്ല…. എത്രയും പെട്ടെന്ന് രാജി വെച്ച് പുറത്തു പോകൂ…. താങ്കളെ പോലത്തെ കളക്ടര്‍മാരെ നമുക്ക് ആവശ്യം ഇല്ല.
ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ആവശ്യമില്ലെന്ന് പരസ്യമായി സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞശേഷം അവധിയില്‍ പ്രവേശിച്ച തിരുവനന്തപുരം കളക്ടര്‍ ഗോപാലകൃഷ്ണന്റെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.

പ്രളയബാധിത മേഖലകളിലേക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കേണ്ടത് എന്തുകൊണ്ടും തലസ്ഥാന ജില്ലയാണ്. കഴിഞ്ഞ വര്‍ഷംപ്രളയമുണ്ടായപ്പോഴും തിരുവനന്തപുരത്തെ വളരെ ചെറിയതോതില്‍ മാത്രമാണ് ബാധിച്ചത്.അതുകൊണ്ട് കേരളത്തിന്റെ മറ്റുസ്ഥലങ്ങളിലേക്ക് ടണ്‍കണക്കിന് സാധനങ്ങളാണ് തലസ്ഥാനവാസികള്‍ക്ക് കയറ്റി അയക്കാനായത്. അന്നത്തെ കളക്ടര്‍ വാസുകി ഐ.എ.എസ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

പ്രളയബാധിത മേഖലകളിലേക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കേണ്ടത് തലസ്ഥാന ജില്ലയാണ്. എന്നാല്‍ ഇപ്പോള്‍ സാധാനങ്ങള്‍ ആവശ്യമില്ലെന്നും വരും ദിവസങ്ങളില്‍ അതിനെ കുറിച്ച് ആലോചിക്കാമെന്നും വെള്ളിയാഴ്ച ഫേസ്ബുക്കിലൂടെ അറിയിച്ച ശേഷമാണ് കളക്ടര്‍ ഇന്നലെ അവധിയില്‍ പോയത്. ഇന്നും നാളെയും പൊതുഅവധി ദിവസം കഴിഞ്ഞ് മറ്റെന്നാള്‍ തിരികേ എത്താനായിരുന്നു തീരുമാനം. സംഭവം വിവാദമായതോടെ കളക്ടര്‍ ഇന്ന് മടങ്ങിയെത്തുമെന്നാണ് വിവരം. അതേസമയം കളക്ടറുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ തലസ്ഥാനവാസികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അതേസമയം കളക്ടറുടെ പ്രസ്താവന അനവസരത്തിലാണെന്ന് നഗരപിതാവായ മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. അവശ്യസാധനങ്ങള്‍ വേണ്ടെന്ന കളക്ടറുടെ അറിയിപ്പ് ജനങ്ങളെ നിരുത്സാഹപ്പെട്ടുത്തിയെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ വന്ന ചില കമന്റുകള്‍

മിസ്റ്റര്‍ കളക്ടര്‍, താങ്കള്‍ തിരുവനന്തപുരം കാരെ മൊത്തത്തില്‍ നാണം കെടുത്തി…. ഒരു നിമിഷം പോലും ആ കസേരയില്‍ ഇരിക്കാന്‍ താങ്കള്‍ക്ക് അര്‍ഹത ഇല്ല…. എത്രയും പെട്ടെന്ന് രാജി വെച്ച് പുറത്തു പോകൂ…. താങ്കളെ പോലത്തെ കളക്ടര്‍മാരെ നമുക്ക് ആവശ്യം ഇല്ല.

കഴിഞ്ഞ വര്‍ഷം എല്ലാ ജില്ലകളിലും മാതൃക ആയതാണ്. അതൊന്നു പിന്തുടര്‍ന്നാല്‍ നന്നായിരുന്നു.മുന്നില്‍ നിന്നും നയിച്ചത് തലസ്ഥാന ജില്ല ആയിരുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷ…..
തിരുവനന്തപുരം ജില്ലാ കളക്ടറെ ഒന്ന് മാറ്റിത്തരോ…..
ഈ മാതിരി ബണ്ണും പാലും ടീമിനൊന്നും ഒരു ജില്ലയുടെ ഭരണം കൊടുക്കരുതേ എന്റെ പൊന്ന് മുഖ്യാ…

സര്‍ ഞങ്ങള്‍ക്ക് പണ്ട് ഒരു കളക്ടര്‍ ഉണ്ടായിരുന്നു

വാസുകി മാഡം അവരോടൊന്ന് ചോദിക്കണം സാര്‍ കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടയപ്പൊള്‍ അവര്‍ എന്താ ചെയ്തതെന്ന് എന്നിട്ട് ഇതുപോലെ വായില്‍ കൊള്ളാത്ത ഇംഗ്ലീഷൊക്കെ എഴുതി ഇട്ടാല്‍ മതി