LOADING

Type to search

Uncategorized

പ്രളയത്തിൽ തകർന്ന വയനാടിന് കൈതാങ്ങ്;സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്ന കല്യാൺ സിൽക്സിന്റെ മാതൃകാപരമായ ഉദ്ഘാടന അറിയിപ്പ്…

webdesk 1 month ago
Share

 

തിരുവനന്തപുരം:പ്രളയ ദുരിതത്തിന് നടുവിൽ നിന്നുകൊണ്ട് ആർഭാടകരമായ ആഘോഷ ഉദ്ഘാടനം നടത്താതെ, തങ്ങളുടെ ആഘോഷങ്ങൾക്കായി കരുതിവച്ച മുഴുവൻ തുകയും വയനാടിൻ്റെ പുനഃനിർമാണത്തിനായി സംഭാവന ചെയ്തുകൊണ്ട് വളരെ ലളിതമായി,  ഉദ്ഘാന ചടങ്ങുകൾ ഒന്നുമില്ലാതെ കൽപറ്റയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് കല്യാൺ സിൽക്‌സ്…

ഈ വരുന്ന ആഗസ്റ്റ് 17നു രാവിലെ 11 മണിക്ക് ഉത്‌ഘാടന ചടങ്ങുകളൊന്നുമില്ലാതെ കല്യാൺ ഷോറൂം കൽപറ്റയിൽ പ്രവർത്തനം ആരംഭിക്കുന്നു.ഈ സഹായത്തോടും മാതൃകാപരമായ പ്രവർത്തനങ്ങൾക്കും ഒപ്പം തന്നെ മനസ്സുകൊണ്ടും പ്രാർഥനകൾ കൊണ്ടും കൂടി പ്രളയദുരിതം അനുഭവിക്കുന്നവർക്കൊപ്പം ഉണ്ടാകും എന്ന ഉറപ്പും കൂടി കല്യാൺ സിൽക്‌സ് നൽകുന്നു.