LOADING

Type to search

News

ലിനുവിന്റെ കുടുംബത്തിനു മോഹന്‍ലാലിന്റെ കൈത്താങ്ങ് ; വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും.

webdesk 1 month ago
Share

തിരുവനന്തപുരം: ലിനുവിന്റെ കുടുംബത്തിന്റെ മോഹന്‍ലാലിന്റെ കൈതാങ്ങ്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ വീണ് മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിനു കൈത്താങ്ങായി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും ,വിശ്വശാന്തി ഫൗണ്ടേഷനും . ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും.

വിശ്വശാന്തിയുടെ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി കൂടാതെ ലിനുവിന്റെ കടങ്ങള്‍ തീര്‍ക്കാനുള്ള തുകയും ഫൗണ്ടേഷന്‍ നല്‍കും . ഇന്ന് ഉച്ചയ്ക്കാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ വീട്ടിലെത്തിയത് . കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് ലിനു ചെറുവണ്ണൂരിലെ വീട്ടില്‍ കഴിഞ്ഞത്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനുവും കൂട്ടരും സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്