LOADING

Type to search

News

ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കില്ല; പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിട നിര്‍മാണ രീതിക്ക് പ്രചാരം സല്‍കും; മുഖ്യമന്ത്രി.

webdesk 3 months ago
Share

തിരുവനന്തപുരം: പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിട നിര്‍മാണ രീതിക്ക് പ്രചാരം.
ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഉരുള്‍ പൊട്ടല്‍ സാധ്യതാ സ്ഥലങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തും. പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിട നിര്‍മാണ രീതിക്ക് പ്രചാരം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇത്തവണ കനത്ത നാശനഷ്ടം വരുത്തിവച്ചത് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത് കനത്ത മഴ കണക്കിലെടുത്താണ്. ഉരുള്‍പൊട്ടല്‍ നാശം വിതച്ച സ്ഥലങ്ങളില്‍ ഇനി നിര്‍മാണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ തനതു രീതിയില്‍ കെട്ടിടങ്ങള്‍ പണിയുന്നതും ദുരന്ത വ്യാപ്തി കൂട്ടാന്‍ ഇടയാക്കുന്നുണ്ട്. പ്രീ ഫാബ്രിക്കേറ്റഡ് രീതിയിലേക്ക് മാറേണ്ട സമയമായി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പ്രീ ഫാബ്രിക്കേറ്റഡ് രീതിയില്‍ നിര്‍മിച്ച് ഇത്തരം നിര്‍മാണ വിദ്യക്ക് പ്രചാരം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.