LOADING

Type to search

Uncategorized

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആദ്യ മെഡിക്കൽ സംഘം ഇന്നലെ രാത്രി പുറപ്പെട്ടു

webdesk 3 months ago
Share

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക്  ആദ്യ മെഡിക്കൽ സംഘം ഇന്നലെ രാത്രി പുറപ്പെട്ടു. 6 ഡോക്ടർമാരും 7 നഴ്സുമാരും സഹായികളും അടങ്ങുന്ന 21 അംഗ മെഡിക്കൽ ടീമാണ് ആദ്യഘട്ടത്തിൽ ക്യാംപുകളിൽ പ്രവർത്തിക്കുക. 6 ചെറിയ ടീമുകളായി 4 ദിവസം നിലമ്പൂരിലെ വിവിധ ക്യാംപുകളിൽ ഇവരുണ്ടാവും.നിലവിൽ 64 അംഗ മെഡിക്കൽ ടീം നഗരസഭയുടെ കീഴിൽ സുസജ്ജമാണ്. മരുന്നുകൾ ശേഖരിക്കാനും തരംതിരിക്കാനും ആവശ്യാനുസരണം ക്യാംപുകളിലേക്ക് പായ്ക്ക് ചെയ്യാനുമായി മുഴുവൻസമയ വൊളന്റിയർമാരായി പ്രവർത്തിക്കുകയാണ് ഇവർ. ആദ്യ മെഡിക്കൽ സംഘം മടങ്ങിയെത്തിയാലുടൻ അടുത്ത സംഘം പോകും.