LOADING

Type to search

Uncategorized

ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പാറഖനനം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു

webdesk 1 month ago
Share

തിരുവനന്തപുരം: ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പാറഖനനം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. ഇതോടെ സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന 750 ക്വാറികളുടെ പ്രവർത്തനം നിലയ്ക്കും. പാറഖനനം ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുമെന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് തീരുമാനം.സംസ്ഥാനത്ത് പാറഖനനം അനിയന്ത്രിതമായാണ് നടക്കുന്നതെന്ന് പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. പാറ പൊട്ടിക്കുന്നതിനും, ഖനനം അവസാനിപ്പിച്ചശേഷം ക്വാറികൾ സംരക്ഷിക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മാർഗരേഖ നിലവിലുണ്ട്. ഇത് അംഗീകരിച്ച സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഖനനാനുമതി നൽകുന്നത്. എന്നാൽ ഇത് ഒട്ടുമിക്ക ക്വാറികളിലും പാലിക്കപ്പെടാറില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. അനുവദിച്ചതിലും പതിൻമടങ്ങ് ഖനനമാണ് എല്ലായിടത്തും നടക്കുന്നത്.