LOADING

Type to search

Uncategorized

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതി ബിൽ 2020 ജനുവരി വരെ പിഴ കൂടാതെ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി എം എം മണി.

webdesk 3 months ago
Share

തിരുവനന്തപുരം:പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കൈത്താങ്ങായി വൈദ്യുതി വകുപ്പ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതി ബിൽ 2020 ജനുവരി വരെ പിഴ കൂടാതെ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പ്രളയത്തിൽ മുങ്ങി വയറിംഗ് നശിച്ച വീടുകളിൽ സിംഗിൾ പോയിന്റ് കണക്ഷനുകൾ തികച്ചും സൗജന്യമായി ചെയ്ത് നൽകുമെന്നറിയിച്ച് കെഎസ്ഇബി ഇന്നലെ രംഗത്തെത്തിയിരുന്നു. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.