LOADING

Type to search

News

വിമാനതാവളങ്ങളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.

webdesk 4 weeks ago
Share

തിരുവനന്തപുരം: വിമാനതാവളങ്ങളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ അനുവദിച്ച അഞ്ച് തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്ന് കാണിക്കണമെന്ന് പുതിയ ഉത്തരവായത്.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി 2017ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വിദ്യാഭ്യാസപൊതുമേഖല സ്ഥാപനങ്ങള്‍ അനുവദിച്ചതുള്‍പ്പെടെ പത്ത് തിരിച്ചറിയല്‍ കാര്‍ഡുകളാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ച് തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാത്രമായി ചുരുക്കി. ആധാര്‍, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ ഉള്‍പ്പെടെ പാന്‍ കാര്‍ഡ് എന്നിവയാണിവ.
എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും പുതിയ പരിഷ്‌കാരം സഹായകമാവും. പലപ്പോഴും സര്‍ക്കാരിന്റെതല്ലാത്ത തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ പ്രയാസപ്പെടുന്നുണ്ട്.

യാത്ര നടപടി കടലാസ് രഹിതമാക്കുന്ന ‘ഡിജി യാത്ര’ എന്ന പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ എണ്ണം വെട്ടിക്കുറച്ചതെന്ന്? ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. ഭാവിയില്‍ ഓരോ യാത്രക്കാരനും വ്യോമയാന മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍നിന്ന് യൂണിക് ഐ.ഡി ലഭിക്കും. ഇത് അവരുടെ എല്ലാ വിവരങ്ങളെയും ബന്ധിപ്പിച്ചിരിക്കും. ആഭ്യന്തരയാത്രക്കായി ടിക്കറ്റ് ബുക് ചെയ്യുന്ന സമയത്ത് തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കാം. ഇതിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ്, ലൈസന്‍സ് പോലുള്ള സര്‍ക്കാര്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കണം. മന്ത്രാലയം മൂന്നു വര്‍ഷം മുമ്പ് രൂപവത്കരിച്ച ‘എയര്‍സേവ’ പോര്‍ട്ടലാണ് ഡിജി യാത്രക്കും ഉപയോഗിക്കുക.