LOADING

Type to search

News

അഭയ കേസ്; സിബിഐ കോടതിയില്‍ നാളെ വിചാരണ ആരംഭിക്കും.

webdesk 4 weeks ago
Share

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ നാളെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെ വിചാരണ ആരംഭിക്കും. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് വിചാരണ ആരംഭിക്കുക. 133 സാക്ഷികളുള്ള കേസിലെ രണ്ടും മൂന്നും സാക്ഷികളായ മദര്‍ സുപ്പീരിയര്‍ ലിസ്സി , സിസ്റ്റര്‍ അനുപമ എന്നിവരെ പ്രോസിക്യൂക്ഷന്‍ വിസ്തരിക്കും. കേസിലെ പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ സിബിഐ പ്രത്യേക കോടതി തെളിവുകളുടെ അഭാവത്തില്‍ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നു. തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും വിടുതല്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ വേഗത്തില്‍ ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

നിയമക്കുരുക്കുകള്‍ കാരണം പലതവണ മാറ്റിവെച്ച വിചാരണയാണ് വീണ്ടും ആരംഭിക്കുന്നത്. 1992 മാര്‍ച്ചിനാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ്‌റിലെ കിണറ്റില്‍ സിസറ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 ല്‍ കേസ് സിബിഐ ഏറ്റെടുത്തു. പത്ത് വര്‍ഷം മുന്‍പ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും നിയമക്കുരുക്കുകള്‍ വിചാരണയ്ക്ക് തടസ്സമായിരുന്നു.