LOADING

Type to search

News

മോദി അനുകൂല പ്രസ്താവന: തരൂരിനെ തള്ളി ചെന്നിത്തല, ആരും പഠിപ്പിക്കേണ്ടെന്ന് തിരിച്ചടിച്ച്‌ തരൂരും

webdesk 4 weeks ago
Share

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ നരേന്ദ്ര മോഡി അനുകൂല പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാനാകില്ല. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്നാൽ കോൺഗ്രസിൽ മറ്റാരേക്കാളും മോദിയെ എതിർത്തിട്ടുള്ളത് താനാണെന്ന് തരൂർ പറഞ്ഞു. മോദിക്കെതിരെ പുസ്തകം വരെയെഴുതി. തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നല്ല കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ വിശ്വാസ്യത കുറയും. പാർട്ടിയെ അത് ദോഷകരമായി ബാധിക്കുമെന്നും തരൂർ പറഞ്ഞു.

നരേന്ദ്ര മോദി ശരിയായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്‌ബോള്‍ പ്രശംസിക്കണമെന്നായിരുന്നു ശശി തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായവുമായി ജയറാം രമേശ്, മനു അഭിഷേക് സിങ്‌വി അടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ രംഗത്തു വന്നതിനു പിന്നാലെയാണ് അവരെ പിന്തുണച്ച് തരൂർ പ്രസ്താവനയിറക്കിയത്.