LOADING

Type to search

Uncategorized

കാര്യവട്ടം സ്പോർട്‌സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ എ ടീം തലസ്ഥാനത്തെത്തി.

webdesk 4 weeks ago
Share

തിരുവനന്തപുരം:കാര്യവട്ടം സ്പോർട്‌സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ എ ടീം തലസ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെന്റിച്ച് ക്ലാസെന്റെ നേതൃത്വത്തിലുള്ള 23 അംഗ സംഘമാണ് തലസ്ഥാനത്തെത്തിയത്.കോവളം ലീല റാവിസിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യ മൂന്ന് ഏകദിനത്തിനായുള്ള ടീമാണ് വന്നിട്ടുള്ളത്. അവസാന രണ്ട് ഏകദിനത്തിലേക്കുള്ള ഏഴ് അംഗങ്ങൾ പിന്നീട് ടീമിനൊപ്പം ചേരുമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുള്ളത്.ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി തലസ്ഥാനത്ത് എത്തും. 29, 31, സെപ്റ്റംബർ 2, 4, 6 തീയതികളിലാണ് തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്ബിൽ ഏകദിനമത്സരങ്ങൾ നടക്കുക.