LOADING

Type to search

Uncategorized

സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; 10 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

webdesk 3 weeks ago
Share

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​ബി​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.