LOADING

Type to search

Uncategorized

അഭിമാനം നേട്ടം….. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ്‍ ഇന്ദ്രന്‍സിന്

webdesk 2 weeks ago
Share

തിരുവനന്തപുരം:സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ്‍ ഇന്ദ്രന്‍സ്‍ നേടി. ഡോ. ബിജു സംവിധാനം ചെയ്‍ത വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് അവാര്‍ഡ്‍. ചൈനയിലെ ഷാങ്‍ഹായ് ചലച്ചിത്ര മേളയില്‍ മികച്ച കലാമൂല്യമുള്ള സിനിമ എന്ന പ്രശംസ വെയില്‍ മരണങ്ങള്‍ നേടിയിരുന്നു.

ദക്ഷിണേഷ്യന്‍ സിനിമകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ആരംഭിച്ച ചലച്ചിത്രമേളയാണ് എസ്‍ജിഎസ്‍എഐഎഫ്‍എഫ്‍. മത്സര വിഭാഗത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യത്ത് നിന്നുള്ള സിനിമകള്‍ മാത്രമാണ് അനുവദിക്കുക. ഇത്തവണത്തെ മേളയില്‍ നടി സുഹാസിനി, ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ എന്നിവര്‍ ജൂറി അംഗങ്ങള്‍ ആയിരുന്നു