LOADING

Type to search

Uncategorized

ന​ഗ​ര​സ​ഭ​യും ഇ​ന്‍ഡ​സ് സൈ​ക്കി​ളിം​ഗ് എം​ബ​സി​യും സം​യു​ക്ത​മാ​യി സ്കൂ​ളു​ക​ളി​ൽ സൈ​ക്കി​ള്‍ ബ്രി​ഗേ​ഡി​ന് രൂ​പം ന​ൽ​കു​ന്നു.

webdesk 2 weeks ago
Share

തി​രു​വ​ന​ന്ത​പു​രം:  ന​ഗ​ര​സ​ഭ​യും ഇ​ന്‍ഡ​സ് സൈ​ക്കി​ളിം​ഗ് എം​ബ​സി​യും സം​യു​ക്ത​മാ​യി സ്കൂ​ളു​ക​ളി​ൽ സൈ​ക്കി​ള്‍ ബ്രി​ഗേ​ഡി​ന് രൂ​പം ന​ൽ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ”​നോ ബേ​ണ്‍’   ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ളി​ലാ​ണ് സൈ​ക്കി​ള്‍ ബ്രി​ഗേ​ഡ്ര് രൂ​പീ​ക​രി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് ഈ ​വ​ര്‍ഷ​ത്തെ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ബീ​റ്റ് എ​യ​ർ പൊ​ലൂ​ഷ​ൻ എ​ന്ന സ​ന്ദേ​ശ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ​ചു​വ​ടു പി​ടി​ച്ചാ​ണ് ന​ഗ​ര​സ​ഭ നോ ​ബേ​ണ്‍ ക്യാ​മ്പ​യി​ന് തു​ട​ക്കം​കു​റി​ച്ച​ത്. ന​ഗ​ര പ​രി​സ്ഥി​തി​യു​ടെ സം​ര​ക്ഷ​ണ​വും ന​ഗ​ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​വും ല​ക്ഷ്യ​മി​ട്ട് ന​ഗ​ര​സ​ഭ സൈ​ക്കി​ളിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ഇ​ന്‍ഡ​സ് സൈ​ക്കി​ളിം​ഗ് എം​ബ​സി​യു​മാ​യി​ചേ​ര്‍ന്ന് ന​ട​ത്തി​വ​രു​ക​യാ​ണ്. വി​ദ്യാ​ര്‍ത്ഥി​ക​ളെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വാ​ഹ​ന​മാ​യ സൈ​ക്കി​ളു​മാ​യി​കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു രൂ​പീ​ക​രി​ക്കു​ന്ന സൈ​ക്കി​ള്‍ ബ്രി​ഗേ​ഡി​ലെ അം​ഗ​മാ​കു​ന്ന​വ​ര്‍ക്ക് ഇ​ന്‍ഡ​സ് സൈ​ക്കി​ളിം​ഗ് എം​ബ​സി പ​രി​ശീ​ല​നം ന​ൽ​കും. ന​ഗ​ര​ത്തി​ലെ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സൈ​ക്കി​ള്‍ ബ്രി​ഗേ​ഡ് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കും. സൈ​ക്കി​ള്‍ ബ്രി​ഗേ​ഡി​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​ക്ക് ഉ​പ​യോ​ഗ യോ​ഗ്യ​മാ​യ പ​ഴ​യ സൈ​ക്കി​ളു​ക​ൾ സം​ഭാ​വ​ന ചെ​യ്യാം. ഇ​ത്ത​ര​ത്തി​ൽ സൈ​ക്കി​ളു​ക​ൾ സം​ഭാ​വ​ന ചെ​യ്യാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍  20, 21, 22 തീ​യ​തി​ക​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഹെ​ൽ​ത്ത്സ​ര്‍ക്കി​ൾ ഓ​ഫീ​സു​ക​ളി​ൽ കൈ​മാ​റേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ക്കു ന​ഗ​ര​സ​ഭ പ്രോ​ജ​ക്ട്സെ​ക്ര​ട്ട​റി​യേ​റ്റു​മാ​യോ, ഇ​ന്‍ഡ​സ് സൈ​ക്കി​ളിം​ഗ് എം​ബ​സി​യു​മാ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ – 9496434434, 9496434449, 9496434492, 9496434498, 8089494442.  ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സൈ​ക്കി​ള്‍ ബ്രി​ഗേ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യും