LOADING

Type to search

Uncategorized

ചന്ദ്രയാന്‍ രണ്ട് മിഷനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

webdesk 2 weeks ago
Share

തിരുവനന്തപുരം: ചന്ദ്രയാന്‍  രണ്ട് മിഷനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴുണ്ടായ പ്രയാസങ്ങള്‍ അവര്‍ക്ക് തരണം ചെയ്യാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു.ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി അനതി വിദൂരമല്ലാതെ യഥാര്‍ത്ഥ്യമാകും എന്നതാണ് പ്രതീക്ഷ. ദൗത്യം തിളങ്ങുന്ന വിജയത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കൂടുതല്‍ ഉയരങ്ങളിലേക്കെത്താനും എല്ലാ ആശംസകളും നേരുന്നതായും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.രാജ്യം ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്ത സംഭവത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പുലര്‍ച്ചെയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ദൗത്യത്തിന് സാക്ഷിയാകാനാണ് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തിയത്