LOADING

Type to search

Uncategorized

മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതി; തെരുവുനായയെ വെടിവെച്ചു കൊന്ന ഡോക്ടർക്കെതിരെ പോലീസ് കേസ്സെടുത്തു; സംഭവം തലസ്ഥാനത്ത്.

webdesk 2 weeks ago
Share

 

തിരുവനന്തപുരം : തെരുവുനായയെ വെടിവെച്ചു കൊന്നു എന്ന പരാതി ലഭിച്ചതിന്റെ പേരിൽ ഡോക്ടർക്കെതിരെ പോലീസ് കേസ്സെടുത്തു. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്.കഴിഞ്ഞ മാസം 21നാണ് പൂജപ്പുര ചാടിയറ ക്ഷേത്രത്തിന്റെ സമീപമാണ് ഡോക്ടർ വിഷ്ണു തെരുവുനായയെ വെടിവെച്ചത്. വെടിയേറ്റ നായയെ പി എം ജിയിലെ മൃഗാശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചത്തുപോയി. എയർഗൺ ഉപയോഗിച്ചാണ് വിഷ്ണു നായയെ വെടിവെച്ചത്.താൻ വെടിവെച്ച നായ അപകടകാരി ആയിരുന്നെന്നും തന്റെ മകനെ സ്ഥിരമായി പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ടായിരുന്നെന്നും വിഷ്ണു പോലീസിനോട് പറഞ്ഞു. വിഷ്ണുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.