LOADING

Type to search

Uncategorized

ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍.

webdesk 2 weeks ago
Share

തിരുവനന്തപുരം: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയതിന് രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സുമാരായ ഷമീര്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ മരുന്ന്, മെഡിക്കല്‍ സ്‌റ്റോറില്‍ തിരികെ നല്‍കിയാണ് നഴ്‌സുമാര്‍ പണം തട്ടിയെടുത്തത്. പതിനായിരത്തോളം രൂപയുടെ മരുന്നാണ് ഇവര്‍ മറിച്ചു വിറ്റത്. മെഡിക്കല്‍ കൊളജ് എസ്‌ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് നഴ്‌സുമാരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു