തിരുവനന്തപുരം: പ്രവാസി മലയാളി യുവാവ് ഒമാനില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ശ്രീകാര്യം ബാപ്പുജി നഗറില്‍ പാരിജാതം വീട്ടിൽ പ്രശോഭ് മോഹൻ (38) ആണ് മരിച്ചത്. 2008 മുതൽ ഒമാനിലുള്ള പ്രശോഭ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം ഗുബ്രയിലെ റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ – ലീന പ്രശോഭ്. മക്കൾ – ഇഷാനി, തന്മയ