LOADING

Type to search

KERALA News

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ ഇന്ന് കേരളജനതയുടെ ആദരമേറ്റു വാങ്ങും.

webdesk 2 weeks ago
Share

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ ഇന്ന് കേരളജനതയുടെ ആദരമേറ്റു വാങ്ങും. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വച്ചു നടക്കുന്ന ചടങ്ങിലാണ് സിന്ധുവിനെ ആദരിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായാണ് താരത്തെ വേദിയിലെത്തിക്കുന്നത്.

ഹൈദരാബാദില്‍ നിന്നും ഇന്നലെ രാത്രി 9 മണിക്കാണ് സിന്ധു തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തി.
സെറ്റും , മുണ്ടുമുടത്ത് അടിമുടി കേരള സുന്ദരിയായി ബാഡ്മിന്റണ്‍ താരം പി വി സിന്ധു . അമ്മ പി വിജയയ്‌ക്കൊപ്പമാണ് ക്ഷേത്രസദര്‍ശനം നടത്തിയത് .
ശ്രീപദ്മനാഭ ക്ഷേത്രത്തിലും , ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ പി വി സിന്ധു പ്രത്യേക വഴിപാടുകളും നടത്തി .

കേരളജനതയുടെ ആദരം ഏറ്റുവാങ്ങാനാണ് ഇന്ന് സിന്ധു തിരുവനന്തപുരത്ത് എത്തിയത് . തിരുവനന്തപുരത്തെ കേരള ഒളിമ്പിക്ക് അസോസിയേഷന്‍ ആസ്ഥാന മന്ദിരവും സിന്ധു സന്ദര്‍ശിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ആദരിക്കല്‍ ചടങ്ങിന് മുന്നോടിയായിട്ടാണ് സന്ദര്‍ശനം. കേരളം എന്നും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും പി വി സിന്ധു പറഞ്ഞു.

Tags:

You Might also Like