LOADING

Type to search

Business News

ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു.മിനിട്ടിന് ഇനി ആറ് പൈസ

webdesk 2 weeks ago
Share

തിരുവനന്തപുരം: ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു.മിനിട്ടിന് ഇനി ആറ് പൈസ.രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഉപയോക്താക്കള്‍ ഇനി മിനുട്ടിന് ആറ് പൈസ നല്‍കണമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം സ്വന്തം നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകള്‍ കമ്പനി സൗജന്യമായി തുടരും. ട്രായ് നിര്‍ദേശത്തെ തുടര്‍ന്നാണിത്.

ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് കമ്പനി നല്‍കിവരുന്ന ഐയുസി(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്)യിലുണ്ടായ നഷ്ടം നികത്താനാണ് ജിയോയുടെ പുതിയ നീക്കം. 2017ല്‍ ട്രായ് ഐയുസി മിനുട്ടിന് 14 പൈസയില്‍നിന്ന് ആറ് പൈസയാക്കി കുറച്ചിരുന്നു. 2020 ജനുവരിയില്‍ ഇത് പൂര്‍ണമായി അവസാനിപ്പിക്കുമെന്നും ട്രായ് വ്യക്തമാക്കിയിരുന്നു.

Tags: