LOADING

Type to search

News

കാല്‍ നടയാത്രക്കാര്‍ക്കും, കുട്ടികള്‍ക്കും അപകട ഭീഷണിയായിട്ട് ഒരു ട്രാന്‍സ്‌ഫോര്‍മര്‍ .

webdesk 2 weeks ago
Share

തിരുവനന്തപുരം: കാല്‍ നടയാത്രക്കാര്‍ക്കും, കുട്ടികള്‍ക്കും അപകട ഭീഷണിയായിട്ട് ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കിളിമാനൂരില്‍. നഗരൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴില്‍ ചെങ്കിക്കുന്ന് പൊയ്യക്കട റൂട്ടില്‍ കണ്ണമത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറാണ് അപകട ഭീഷണിയാകുന്നത്. റോഡരികില്‍ ടാറിനോട് ചേര്‍ന്നാണ്്ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷാ വേലിയോ മറ്റു സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ല. കമ്പി വേലികളില്ലാത്തതും റോഡിനരികില്‍ നില്‍ക്കുന്നതു കൊണ്ടുംഅപകട സാധ്യത ഏറെയാണ് എന്ന് മാത്രമല്ല ഇത്ിനാല്‍ കുട്ടികള്‍ അപകടത്തില്‍ പെടാന്‍ സാദ്ധ്യതയും ഏറെയാണ്.
.ഫ്യൂസുകള്‍ അടയ്ക്കാതെ ഇട്ടിരിക്കുന്നതിനാല്‍ പ്രദേശവാസികള്‍ ജീവനെ ഭയന്നാണ് കഴിയുന്നത്. ലക്ഷം വീട് പ്രദേശത്തെ കുട്ടികള്‍ കളിക്കുന്നതും ഇതിന് സമീപത്താണ്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും മൗനമാണ് അധികൃതരുടെ മറുപടി. അടിയന്തരമായി ഇവിടെ കമ്പിവേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഒരു ജീവന്‍ പൊലിയുന്നതിനു മുമ്പെങ്കിലും അധികൃതര്‍ മൗനം വെടിയുമോയെന്ന് കണ്ടറിയണം.

Tags: