LOADING

Type to search

News

ഇനി സര്‍വീസ് ചാര്‍ജ് നല്‍കാതെ എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണമെടുക്കാം .

webdesk 2 weeks ago
Share

തിരുവനന്തപുരം: ഇനി സര്‍വീസ് ചാര്‍ജ് നല്‍കാതെ എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണമെടുക്കാം യോനോ ആപ്പിലൂടെ, എത്രതവണ വേണമെങ്കിലും. എന്നാല്‍ തെരഞ്ഞെടുത്ത എടിഎമ്മുകളിലാണ് ഈ സൗകര്യമുണ്ടാവുക. ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് പരമാവധി 20,000 രൂപവരെ പിന്‍വലിക്കാം.

കാര്‍ഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴിയാണ് സേവന നിരക്ക് നല്‍കാതെ പണമെടുക്കാന്‍ എസ്ബിഐ സൗകര്യമൊരുക്കിയിട്ടുള്ളത്. കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാന്‍ പ്രതിമാസം നിശ്ചിതതവണയെ കഴിയൂ. എന്നാല്‍ ആപ്പ് ഉപയോഗിച്ച് എത്രതവണവേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാവുന്നതാണ്.

Tags: