Search
Close this search box.

എ.ഐ ക്യാമറ പിഴയീടാക്കല്‍ നാളെ മുതല്‍; ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം

IMG_20230604_231143_(1200_x_628_pixel)

സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകൾ തിങ്കളാഴ്ചമുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങും. ബോധവത്കരണ നോട്ടീസ് നൽകൽ അവസാനിപ്പിച്ച് പിഴചുമത്തലിലേക്ക് കടക്കുന്നത്.

മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളും സജ്ജമാണ്. ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടികൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണുമായുള്ള വ്യവസ്ഥകളിൽ അന്തിമരൂപമാവുന്നതേയുള്ളൂ. കേടാകുന്ന ക്യാമറകൾ നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്.

അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർവാഹനവകുപ്പ് സഹായം നൽകും. റോഡിലെ നിയമലംഘനങ്ങൾ കുറച്ച് അതുവഴി അപകടങ്ങൾ ഇല്ലാതാക്കാനാണ് നടപടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!