LOADING

Type to search

Uncategorized

കോർപ്പറേഷനിൽ കെട്ടിടനിർമാണ അപേക്ഷ: മൊബൈൽ നമ്പരും ഇ-മെയിലും നൽകണം

webdesk 6 days ago
Share

തിരുവനന്തപുരം:ഓൺലൈൻ വഴി കെട്ടിട നിർമാണ അപേക്ഷകൾ സമർപ്പിക്കുമ്പോൾ അപേക്ഷകന്റെ മൊബൈൽ ഫോൺ നമ്പറും ഇ-മെയിലും നിർബന്ധമായും രേഖപ്പെടുത്തണമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.കോർപ്പറേഷനിലെ കെട്ടിട നിർമാണ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ്) സോഫ്റ്റ് വെറിൽ കൃത്യമായ രേഖകൾ ഹാജരാക്കാതെയും ഫീസടക്കാതെയും ധാരാളം കെട്ടിട നിർമാണ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അപേക്ഷകരുടെ ഫോൺ നമ്പർ സോഫ്റ്റ് വെറിൽ രേഖപ്പെടുത്താത്തതിനാൽ അപേക്ഷകളിലുള്ള ന്യൂനതകൾ എസ്.എം.എസോ ഇ-മെയിലോ വഴി അറിയിക്കാൻ കഴിയാതെ വരുന്നതായും അധികൃതർ പറഞ്ഞു