LOADING

Type to search

Uncategorized

ജനിച്ചുവീണ് നിമിഷങ്ങൾക്കകം അമ്മയെ പട്ടിപിടുത്തക്കാർ കൊണ്ടുപോയി ; കരളലിയിക്കുന്ന കരച്ചിലുമായി ആറ് കുഞ്ഞുങ്ങൾ; സംഭവം തിരുവനന്തപുരം വിമാനത്താവളത്തിൽ

webdesk 5 days ago
Share

തിരുവനന്തപുരം : കണ്ണുതുറക്കുന്നതിനു മുമ്പേ അമ്മയെ പട്ടിപിടുത്തക്കാർ കൊണ്ടുപോയി. അമ്മിഞ്ഞപ്പാൽ കുടിക്കുന്നതിന് മുമ്പേ നഷ്ടമായ അമ്മയെ തേടിയുള്ള ആറുപട്ടിക്കുട്ടികളുടെ കരച്ചിൽ ഇപ്പോൾ നൊമ്പരക്കാഴ്ചയാണ്..തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ പേര മരത്തിന്റെ തണലിൽ നാലു ദിവസം മുൻ‌പാണ് തെരുവു നായ 6 കുട്ടികളെ പ്രസവിച്ചത്. ഒരു മണിക്കൂർ പോലും തികയും മുൻപ് കോർപറേഷന്റെ പട്ടി പിടിത്തക്കാർ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനായി നായയെ പിടികൂടി. പ്രസവിച്ച നായയാണെന്നു പട്ടി പിടിത്തക്കാരോടു പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർമാർ പറയുന്നു. ആ  നിമിഷം മുതൽ നിർത്താതെ കരയുകയാണു കണ്ണു പോലും തുറക്കാത്ത ആ കുഞ്ഞുപട്ടികൾ.മഴയും വെയിലുമേൽക്കാതിരിക്കാൻ പഴയ ടെലിഫോൺ ബോക്സിനുള്ളിലേക്ക് നായ്ക്കുട്ടികളെ ഡ്രൈവർമാർ മാറ്റി. ഫീഡിങ് ബോട്ടിൽ വാങ്ങി വിശപ്പടക്കാൻ പാലു നൽകുന്നതും അവരാണ്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ നായ്ക്കളെ ദിവസങ്ങൾക്കകം പിടികൂടിയ സ്ഥലത്തു തിരികെ കൊണ്ടു വിടുകയാണ് പതിവ്. എന്നാൽ നാലാം ദിവസം കഴിഞ്ഞിട്ടും ആ അമ്മപ്പട്ടി തിരികെയെത്തിയിട്ടില്ല. കുഞ്ഞു പട്ടികളുടെ കരളലിയിക്കുന്ന കരച്ചിലാണ് ഇപ്പോഴത്തെ വേദനയെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു