LOADING

Type to search

Uncategorized

തിരുവനന്തപുരം കോർപ്പറേഷന് ശുചിത്വമിഷന്റെ ശുചിത്വമികവ് പുരസ്കാരം

webdesk 5 days ago
Share

തിരുവനന്തപുരം:ശുചിത്വ പരിപാലനമേഖലയിലെ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം കോർപ്പറേഷന് ശുചിത്വമിഷന്റെ ശുചിത്വമികവ് പുരസ്കാരം. ശുചിത്വം, മാലിന്യപരിപാലനം എന്നീ മേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നഗരസഭാ ഹെൽത്ത് ഓഫീസർ ഇൻ ചാർജ് എസ്.പ്രകാശിന് അവാർഡ് കൈമാറി. നഗരമാലിന്യപരിപാലന രംഗത്ത് കോർപ്പറേഷൻ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ശ്രീകുമാർ പറഞ്ഞു.