LOADING

Type to search

Uncategorized

മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ പ്രതിയെ റിമാന്റ് ചെയ്തു

webdesk 4 days ago
Share

ബാലരാമപുരം: മദ്യപാനത്തിനിടെ താന്നിമൂട് കോഴോട് അനീഷ് ഭവനിൽ അനീഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി തണ്ണീർവിളാകം നെടുങ്കരക്കുന്ന് വീട്ടിൽ ജയകുമാറിനെ (51)​ റിമാൻഡ് ചെയ്‌തു. തർക്കത്തിനിടെ അനീഷിനെ ജയകുമാർ ചുറ്റിക കൊണ്ട് മുഖത്തും തലയിലും അടിച്ച് മാരകമായി മുറിവേല്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് കുമാർ,​ തങ്കരാജ്,​ എ.എസ്.ഐമാരായ സാബു .എം.എസ്,​ പ്രശാന്ത്,​ ജ്യോതിഷ് കുമാർ,​ സി.പി.ഒമാരായ ആനന്ദ് കുമാർ,​ ബിജു,​ ശ്രീകാന്ത്,​ അനിൽ ചിക്കു,​ അനികുമാർ,​ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്