LOADING

Type to search

Uncategorized

അയോദ്ധ്യ വിധി: സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് കളക്ടറേറ്റിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം.

webdesk 4 days ago
Share

തിരുവനന്തപുരം: അയോദ്ധ്യ കേസ് സംബന്ധിച്ച സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ സർവകക്ഷി സമാധാനയോഗം ചേർന്നു. വിധി എന്തുതന്നെയായാലും സമാധാനപാലനത്തിന് ജില്ലയിലെ എല്ലാ വ്യക്തികളും സംഘടനകളും സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. സമാധാനം തകർക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും. വ്യാജ ഐ.ഡി ഉപയോഗിച്ച് സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണം നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യും. ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മതമേലദ്ധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുത്തു. സമാധാന പാലനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയകക്ഷി പ്രതിനിധികളും മതമേലദ്ധ്യക്ഷന്മാരും അറിയിച്ചു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. ഫോൺ: 0471 2730045, 2730067.