LOADING

Type to search

Uncategorized

കോർപറേഷനിലെ പട്ടിപിടിത്തക്കാർ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി കൊണ്ടു പോയ അമ്മപ്പട്ടിയുടെ അരികിലേക്ക് കുട്ടികളെത്തി

webdesk 4 days ago
Share

തിരുവനന്തപുരം: കോർപറേഷനിലെ പട്ടിപിടിത്തക്കാർ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി  കൊണ്ടു പോയ അമ്മപ്പട്ടിയുടെ അരികിലേക്ക് കുട്ടികളെത്തി. അമ്മയെയും കുട്ടികളെയും തിരുവല്ലത്തെ കോർപറേഷന്റെ വന്ധ്യംകരണ ശസ്ത്രക്രിയാ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം ഇവയെ ദത്തു നൽകും.5 ദിവസം മുൻപ് ആഭ്യന്തര വിമാനത്താവളത്തിലെ ടാക്സി സ്റ്റാൻഡിലാണ് തെരുവുനായ 6 കുട്ടികൾക്ക് ജന്മം നൽകിയത്. പ്രസവിച്ച് മണിക്കൂർ പോലും തികയും മുൻപ് നായയെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ പട്ടിപിടിത്തക്കാർ പിടികൂടി. കണ്ണു പോലും തുറക്കാത്ത കുഞ്ഞു പട്ടികളുടെ ദയനീയാവസ്ഥ ടാക്സി ഡ്രൈവർമാർ പറഞ്ഞിട്ടും പട്ടിപിടിത്തക്കാർ ചെവിക്കൊണ്ടില്ല.അപ്പോൾ മുതൽ അമ്മയെ കാണാതെ കരയുകയായിരുന്നു കുഞ്ഞു പട്ടികൾ. മഴയും വെയിലുമേൽക്കാതെ മാറ്റിപ്പാർപ്പിച്ചും പാലു നൽകിയും ഡ്രൈവർമാർ കുഞ്ഞുനായ്ക്കളെ പരിചരിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ കുഞ്ഞുങ്ങളെ അമ്മയുടെ അടുത്തെത്തിക്കാൻ കോർപറേഷൻ ശ്രമം തുടങ്ങി. വിമാനത്താവളത്തിൽ നിന്നു കുട്ടികളെ തിരുവല്ലത്തെത്തിച്ചു.