മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത കാട്ടി മദ്യപസംഘം; ഗർഭിണിയായ പൂച്ചയെ കെട്ടിതൂക്കികൊന്നു
webdesk
4 weeks ago
Share

തിരുവനന്തപുരം:പാൽക്കുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ കയറിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ, മദ്യപാന സംഘമാണ് സംഭവത്തിന് പിന്നിൽ എന്നാണ് ആരോപണം.പാൽക്കുളങ്ങരയിലെ ഒരു ക്ലബിലെത്തിയവർ മദ്യപിച്ചതിന് ശേഷം പൂച്ചയെ കെട്ടിതൂക്കി കൊല്ലുകയായിരുന്നു എന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രോട്ടക്ഷൻ ഓർഗനൈസേഷന്റെ ക്യാമ്പയിൻ കോർഡിനേറ്റർ പാർവ്വതി മോഹന്റേയും, പീപ്പിൾസ് ഫോർ ആനിമൽസിന്റെ സെക്രട്ടറി ലത ഇന്ദിരയുടേയും പരാതിയിലാണ് പൊലീസ് കേസെടുത്തതതത്. പൂച്ചയുടെ ജഡം പോസ്റ്റ് മോർട്ടത്തിന് അയച്ചു.