LOADING

Type to search

Uncategorized

മേയർ തിരഞ്ഞെടുപ്പ് നാളെ; സഖ്യമേ വേണ്ടെന്നു കോൺഗ്രസ്

webdesk 4 weeks ago
Share

തിരുവനന്തപുരം:നാളെ 11 നാണ് മേയർ തിരഞ്ഞെടുപ്പ്.. ഇടതുപക്ഷ സ്ഥാനാർഥിയായി സിപിഎം ചാക്ക വാർഡ് കൗൺസിലറും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ശ്രീകുമാർ മത്സരിക്കും.നേമം വാർഡ് കൗൺസിലറും കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവുമായ എം.ആർ.ഗോപനാണു ബിജെപിയുടെ മേയർ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയെ ഇന്നു നിശ്ചയിക്കും. യുഡിഎഫ് കക്ഷിനേതാവും പേട്ട കൗൺസിലറുമായ ഡി.അനിൽ കുമാറിനെയാണു പരിഗണിക്കുന്നത്.യുഡിഎഫും ബിജെപിയും ചേർന്നു പൊതു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കം യാഥാർഥ്യമാകാത്തതിനാൽ ശ്രീകുമാർ തന്നെ തിരഞ്ഞെടുക്കപ്പെടാനാണു സാധ്യത. ബിജെപിയുമായി സഖ്യമേ വേണ്ടെന്നാണു കോൺഗ്രസ് തീരുമാനിച്ചത്.