LOADING

Type to search

Uncategorized

പാരിപ്പള്ളിക്ക് സമീപം വാഹനാപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ ദമ്പതികൾ മരിച്ചു.

webdesk 4 weeks ago
Share

തിരുവനന്തപുരം:പാരിപ്പള്ളി മുക്കടയ്ക്ക് സമീപം വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ചു. കെ.യു.ആർ.ടി.സി. ജൻറം ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ രാഹുൽ .എസ്.നായർ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത് .രാവിലെ 10.30 ഓടെയാണ് അപകടം. മയ്യനാട് വിവാഹത്തിൽ പങ്കെടുക്കാനായി നെയ്യാറ്റിൻകരയിൽ നിന്ന് വന്നതായിരുന്നു ഇരുവരും. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കാർ കൂട്ടിയിടിച്ചത്. ബസ്സിൽ കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു