Search
Close this search box.

സ്വര്‍ണം മുക്കിയ ലുങ്കികളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

IMG_20231119_163130_(1200_x_628_pixel)

തിരുവനന്തപുരം: സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത ലുങ്കികളുമായെത്തിയ വിമാനയാത്രക്കാരനെ കസ്റ്റംസ് പിടികൂടി.

മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറിനെ(28)യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ 2.45-ന് ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് മുഹമ്മദ് അഫ്സറെത്തിയത്.

സ്വര്‍ണം മുക്കിയ 10 ലുങ്കികളാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്. ഏകദേശം 60 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലുങ്കികളിലെ സ്വര്‍ണം വേര്‍തിരിച്ചെടുത്താല്‍ മാത്രമേ കൃത്യമായി എത്ര സ്വര്‍ണമുണ്ടെന്നു കണ്ടെത്താനാകൂ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!