LOADING

Type to search

Uncategorized

പിൻസീറ്റ് ഹെൽമെറ്റ്: കർശന പരിശോധന, പിഴ ഈടാക്കി തുടങ്ങി

webdesk 2 weeks ago
Share

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റിൽ യാത്രക്കാർക്ക് ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം. സംസ്ഥാനത്ത് ഇന്ന് കർശന പരിശോധനയാണ് നടന്നത്. പരിശോധനയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഹെൽമറ്റ് ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി. ഹെൽമറ്റില്ലാതെ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കുള്ള പിഴ തുക വാഹനം ഓടിക്കുന്നവരിൽ നിന്നുമാണ് ഈടാക്കുന്നത്. പരിശോധനയിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തവരെ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്തു. നാല് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും പിൻസീറ്റിൽ ഹെൽമെറ്റ് നിർബന്ധമാണ്. ഹെൽമറ്റ് ധരിക്കാത്തവർക്ക് ചില ജില്ലകളിൽ പിഴ ഈടാക്കിയതായി ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്താണ് അറിയിച്ചത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കർശന പരിശാധന ഉണ്ടാകും. ഹെൽമെറ്റില്ലാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് 500 രൂപയാണ് പിഴ