LOADING

Type to search

Uncategorized

അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം: മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

webdesk 2 weeks ago
Share

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ക​ട​ല്‍​ത്തീ​ര​ത്തേ​യ്ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്. ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ലേ​യ്ക്കു​ള്ള വി​നോ​ദ​യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

 

കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്:

 

*അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം-​മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​ത്*

 

തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഇ​ക്വ​റ്റോ​റി​യ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഒ​രു ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ക​യും അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ ഇ​ത് ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

*അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ ല​ക്ഷ​ദ്വീ​പി​നും തെ​ക്ക് കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ലി​നും മു​ക​ളി​ലാ​യി മ​റ്റൊ​രു ന്യൂ​ന​മ​ര്‍​ദം കൂ​ടി രൂ​പ​പ്പെ​ടാ​നി​ട​യു​ണ്ട്. പി​ന്നീ​ടു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ ഇ​ത് കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ല്‍​സ്യ തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.*

 

*01-12-2019 ന് ​മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും തു​ട​രാ​നി​ട​യു​ള്ള തെ​ക്ക് അ​റ​ബി​ക്ക​ട​ല്‍, മാ​ലി​ദ്വീ​പ്,ല​ക്ഷ​ദ്വീ​പ് മേ​ഖ​ല,കേ​ര​ള തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ല്‍​സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല.*

 

*02-12-2019 ന് ​മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 വ​രെ (ചി​ല നേ​ര​ങ്ങ​ളി​ല്‍ 65 വ​രെ) കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ അ​തി​ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും തു​ട​രാ​നി​ട​യു​ള്ള ല​ക്ഷ​ദ്വീ​പ് മേ​ഖ​ല, അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍ ചേ​ര്‍​ന്നു​ള്ള മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ല്‍,ല​ക്ഷ​ദ്വീ​പ് മേ​ഖ​ല,കേ​ര​ള തീ​രം, ക​ര്‍​ണാ​ട​ക തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ല്‍​സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല.*

 

03-12-2019 ന് ​മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 വ​രെ (ചി​ല നേ​ര​ങ്ങ​ളി​ല്‍ 65 വ​രെ) കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ അ​തി​ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും തു​ട​രാ​നി​ട​യു​ള്ള തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, ക​ര്‍​ണാ​ട​ക തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ല്‍​സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല.

 

04-12-2019 ന് ​മ​ണി​ക്കൂ​റി​ല്‍ 50 മു​ത​ല്‍ 60 വ​രെ (ചി​ല നേ​ര​ങ്ങ​ളി​ല്‍ 70 വ​രെ) കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ അ​തി​ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും തു​ട​രാ​നി​ട​യു​ള്ള തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍ ,തെ​ക്ക് പ​ടി​ഞ്ഞാ​റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ല്‍​സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല.

 

05-12-2019 ന് ​മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 വ​രെ (ചി​ല നേ​ര​ങ്ങ​ളി​ല്‍ 65 വ​രെ) കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ അ​തി​ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും തു​ട​രാ​നി​ട​യു​ള്ള തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍ ,തെ​ക്ക് പ​ടി​ഞ്ഞാ​റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ല്‍​സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല.

 

മേ​ല്‍​പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​സ്തു​ത കാ​ല​യ​ള​വി​ല്‍ മ​ല്‍​സ്യ ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല.അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഒ​രു കാ​ര​ണ​വ​ശാ​ലും ക​ട​ലി​ല്‍ ഇ​റ​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട് നി​ര്‍​ദേ​ശി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ക