LOADING

Type to search

Uncategorized

ഹെല്‍മറ്റ് പരിശോധന: ഇന്ന് പിടിയിലായത് 455 പേര്‍; നാളെ മുതല്‍ കര്‍ശന നിരീക്ഷണമെന്ന് പൊലീസ്

webdesk 2 weeks ago
Share

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങി.  ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് പിഴ ചുമത്തിയത്. ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ  യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പടെ ആകെ 455 പേര്‍ക്ക് ഇന്ന് പിഴ  ചുമത്തി. ഇരുചക്രവാഹനത്തിലെ രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവറിൽ നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമമനുസരിച്ച് 500 രൂപയാണ് പിഴ. സീറ്റ് ബല്‍റ്റില്ലാതെ യാത്ര ചെയ്ത 77 പേര്‍ക്കും പിഴ ചുമത്തി. ആകെ 2,50,500 യാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കിയത്. നിയമം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും