LOADING

Type to search

Uncategorized

‘തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങൾ വന്നിട്ടുണ്ട്;മനം മടുത്തു; ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ഫിറോസ് കുന്നും പറമ്പില്‍

webdesk 2 weeks ago
Share

തിരുവനന്തപുരം: ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നുംപറമ്പില്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം പ്രഖ്യാപിച്ചത്.തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ഫിറോസ് പറഞ്ഞു.‘തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങൾ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയിൽ ചാടിക്കാൻ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യിൽ നിന്നും വാങ്ങിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ പലതായി കേൾക്കുന്നു. മടുത്തു. ഇനി വയ്യ. വീട്, കാർ, വിദേശയാത്ര.. ഒരു മനുഷ്യൻ എന്തൊക്കെ കേൾക്കണം. മടുത്തു. ചിലർ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് എനിക്കെതിരെ പറയുന്നത്.’ സമൂഹമാധ്യമങ്ങളിൽ തന്നെ പിന്തുടരുന്ന ആയിരങ്ങളോട് സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ പറയുകയാണ്.തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ, സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്പില്‍ ഇനി വരില്ലെന്ന് ഇന്ന് നടത്തിയ ലൈവിലൂടെ അദ്ദേഹം പറഞ്ഞു. ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദിയെന്ന് ഫിറോസ് പറഞ്ഞു.