LOADING

Type to search

Uncategorized

കന്യാകുമാരി ജില്ലയിൽ കനത്തമഴ; അണക്കെട്ടുകൾ തുറന്നു

webdesk 2 weeks ago
Share

നാഗർകോവിൽ:കന്യാകുമാരി ജില്ലയിൽ രണ്ടുദിവസമായിയുള്ള കനത്ത മഴയെത്തുടർന്ന് അണക്കെട്ടുകൾ തുറന്നുവിട്ടു. മലമ്പ്രദേശങ്ങളിലാണ് മഴ ശക്തമായി പെയ്തത്. പേച്ചിപ്പാറ അണക്കെട്ടിലെ ജലനിരപ്പ് 45 അടി കടന്നതോടെ ഞായറാഴ്ച രാവിലെ ആറുമണിയോടെ 1000 ഘന അടി ജലം തുറന്നുവിട്ടു. കോതയാർ അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതോടെ പേച്ചിപ്പാറയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. മണിക്കൂറുകൾക്കുള്ളിൽത്തന്നെ പേച്ചിപ്പാറയിൽ തുറന്നുവിട്ട ജലത്തിന്റെ അളവ് 2000 ഘന അടിയാക്കി ഉയർത്തി. പേച്ചിപ്പാറ അണ തുറന്നതോടെ തൃപ്പരപ്പിൽ ഒഴുക്ക് ശക്തമായി. ഇതേത്തുടർന്ന് അരുവിയിൽ കുളിക്കാൻ വിലക്ക് ഏർപ്പെടുത്തിയ പഞ്ചായത്ത് അധികൃതർ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി. പറളിയാറും, താമ്രപർണിയും, പഴയാറും നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്.