LOADING

Type to search

Uncategorized

കൈതമുക്കിൽ പട്ടിണിമൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; വീട്ടമ്മയ്ക്ക് നഗരസഭ ജോലിയും പണി പൂർത്തിയായ ഫ്ളാറ്റും നല്‍കും

webdesk 2 weeks ago
Share

തിരുവനന്തപുരം: കൈതമുക്കിൽ പട്ടിണിമൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീട്ടമ്മയ്ക്ക് നഗരസഭ ജോലിയും പണി പൂർത്തിയായ ഫ്ളാറ്റുകളിലൊന്നും നല്‍കും.കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു.പട്ടിണി സഹിക്കാൻ കഴിയാതെയാണ് പെറ്റമ്മ മക്കളെ ശിശുക്ഷേമ സിമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേൽപ്പിച്ചത്. ഇവരുടെ ആറുമുക്കളിൽ നാലുപേരേയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പും പട്ടിണിയും കഠിനമായതോടെയാണ് സ്വന്തം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ഈ പെറ്റമ്മ തീരുമാനമെടുത്തത്.