LOADING

Type to search

Uncategorized

തലസ്ഥാനത്ത് ഇന്ന് മുതൽ കൂടിയാട്ട മഹോത്സവം .

webdesk 2 weeks ago
Share

തിരുവനന്തപുരം :കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രം സംഘടിപ്പിക്കുന്ന നാട്യധർമ്മി കൂടിയാട്ടം മഹോത്സവത്തിനു തിങ്കളാഴ്ച തുടക്കമാകും. അഞ്ചു ദിവസങ്ങളിലായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് പരിപാടി. മിഴാവ്, തായമ്പക, നങ്ങ്യാർകൂത്ത്, കൂടിയാട്ടം എന്നിവയാണ് ആദ്യദിനം അരങ്ങിലെത്തുക. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പരിപാടി. പ്രവേശനം സൗജന്യം