LOADING

Type to search

Uncategorized

രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന ഹിമാലയൻ ഋഷിസംഗമം 11 മുതൽ തലസ്ഥാനത്ത്

webdesk 2 weeks ago
Share

തിരുവനന്തപുരം:രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന ഹിമാലയൻ ഋഷിസംഗമം 11 മുതൽ 16 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും. ഹിമാലയസാനുക്കളിൽനിന്നും മുപ്പതോളം സന്ന്യാസിമാർ പങ്കെടുക്കും.രാവിലെ ആറു മുതൽ ഒമ്പതു വരെ ഉപനിഷത് മൂല പാരായണം, 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പ്രഭാഷണം, 12.30 മുതൽ ഒന്നു വരെ സംവാദം, ഉച്ചയ്ക്ക് മൂന്നു മുതൽ ആറുവരെ പ്രഭാഷണം, വൈകീട്ട് ആറിന് ആരതി. മാണ്ഡൂക്യ ഉപനിഷത്തും അതിന്റെ കാരികയുമാണ് ചർച്ചചെയ്യുന്നത്.ഋഷികേശിലെ കൈലാസാശ്രമ മേധാവി സ്വാമി മേധാനന്ദപുരി മഹാരാജ്, ഉത്തരകാശിയിലെ ആദിശങ്കര ബ്രഹ്മവിദ്യാപീഠം മേധാവി സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദജി മഹാരാജ്, ഉത്തരകാശിയിലെ സ്വാമി ശർവ്വാനന്ദഗിരി മഹാരാജ്, തത്വമസി ആശ്രമത്തിലെ സ്വാമി പരമാനന്ദഗിരി, സ്വാമി ഭുമാനന്ദ സരസ്വതി, സ്വാമി നിഖിലാനന്ദ സരസ്വതി തുടങ്ങിയവർ ഋഷിസംഗമത്തിൽ പങ്കെടുക്കും