സ്കൂൾ വിദ്യാർത്ഥിനിയെ പോലീസ് ക്വാർട്ടേഴ്സിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമം; എസ്ഐ കീഴടങ്ങി
webdesk
2 weeks ago
Share

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്ഐ പോലീസിന് മുന്നിൽ കീഴടങ്ങി. തിരുവനന്തപുരം സ്വദേശിയും, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് എസ്ഐയുമായ സജീവ് കുമാറാണ് പോക്സോ കോടതിയിൽ കീഴടങ്ങിയത്. സജീവ് കുമാറിനെതിരെ പേരൂർക്കട പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പേരൂർക്കട എസ്എപി ബറ്റാലിയൻ ക്വാർട്ടേഴ്സിൽ എത്തിയ പെൺകുട്ടിയെ എസ്ഐ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ സജീവ് കുമാർ ഇന്നാണ് കീഴടങ്ങുന്നത്. എസ്ഐ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകി